വിവാദ പരാമര്‍ശത്തില്‍ ജഡ്ജിയെ സ്ഥലം മാറ്റിയ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി, ജഡ്ജി നല്കിയ ഹരജി തള്ളി
കൊച്ചി:ലൈംഗികാതിക്രമ കേസിലെ വിവാദ പരാമര്‍ശത്തില്‍ ജഡ്ജിയെ സ്ഥലം മാറ്റിയ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലേബര്‍ കോടതി ജഡ്ജി ഡെപ്യൂട്ടേഷന് തസ്തികയല്ലെന്നും മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമന് വ്യക്തമാക്കി.
സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍, ജില്ലാ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹൈക്കോടതി വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."