HOME
DETAILS
MAL
കാത്തിരിപ്പിനൊടുവില്‍ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് റോഡായി
backup
August 24 2016 | 19:08 PM
തിരൂര്‍: ചെറിയമുണ്ടം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വാണിയന്നൂര്‍ പ്രദേശത്തെ മൃഗാശുപത്രി, ഹോമിയോ ഡിസ്പെന്‍സറി, അങ്കണവാടി എന്നീ സ്ഥാപനങ്ങളിലേക്ക് 22 വര്‍ഷത്തിനൊടുവില്‍ റോഡായി.
ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ സലാം, വാര്‍ഡ് അംഗവും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ പരിശ്രമഫലമായാണ് റോഡ് യാഥാര്‍ഥ്യമായത്. പഞ്ചായത്ത് ഭരണസമിതിയുടെയും അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെയും യോഗതീരുമാനപ്രകാരമാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നാട്ടുകാര്‍ ശ്രമദാനമായി റോഡ് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."