വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലിസ് സുരക്ഷ നല്‍കണം; അദാനിയുടെ ഹരജിയില്‍ ഹൈക്കോടതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലിസ് സുരക്ഷ നല്കാന് ഹൈക്കോടതി ഉത്തരവ്. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേരള പൊലീസിന് സംരക്ഷണം നല്കാന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്ന് കോടതി നിര്‍ദേശിച്ചു.
സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാതെ പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരാമെന്ന് കോടതി നിര്‍ദേശിച്ചു. പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും നിര്‍മാണം തടസ്സപ്പെടുത്തരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പദ്ധതിക്കു തടസ്സമുണ്ടാക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ കോടതി വിധി താല്ക്കാലികമാണ്,സമരവുമായി മുന്പോട്ട് പോകാനാണ് തീരുമാനമെന്നും സമരവേദി മാറ്റുന്നതിനെക്കുറിച്ച് തല്ക്കാലം ആലോചനയില്ലെന്നും സമരസമിതി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."