HOME
DETAILS
MAL
വിഴിഞ്ഞം; സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത,ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്ക്കും
backup
September 02 2022 | 11:09 AM
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ലത്തീന്‍ അതിരൂപത. സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും വൈദീകര്‍ ചേര്‍ന്ന യോഗത്തിനു ശേഷം വ്യക്തമാക്കി. പരാതികളില്‍ ഭൂരിപക്ഷവും തീരുമാനം ലഭിച്ചു എന്ന പ്രചാരണം തെറ്റാണെന്നും തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അഞ്ച് സെന്റ് സ്ഥലവും വീടും നല്കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. വൈദീകരുടെ നേതൃത്വത്തില്‍ ഉപവാസ സമരത്തിന് ആലോചനകള്‍ നടക്കുന്നുണ്ട്. സമരവേദിക്ക് മാറ്റമുണ്ടാകില്ലെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."