HOME
DETAILS
MAL
പാകിസ്താന് പ്രളയ സഹായം:ശൈഖ് മുഹമ്മദ് അഞ്ച് കോടി ദിര്‍ഹം നല്‍കും
backup
September 02 2022 | 11:09 AM
ദുബൈ: പ്രളയദുരിതത്തിലകപ്പെട്ട പാകിസ്താന് ശൈഖ് മുഹമ്മദിന്റെ സഹായ ഹസ്തം. അഞ്ച് കോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ചാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രംഗത്തെത്തിയത്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റിവിന്റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നത്.ദുരിത മേഖലകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം.
യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. സുരീന്ദര്‍ പാല് സിങ് ഒബ്റോയ് (എസ്.പി.എസ് ഒബ്റോയ്) 30,000 പൗണ്ട് (28 ലക്ഷം ഇന്ത്യന്‍ രൂപ) പാകിസ്താന് സഹായം പ്രഖ്യാപിച്ചിരുന്നു.പ്രളയബാധിതര്‍ക്ക് സഹായം നല്‍കണമെന്ന പാകിസ്താന് പഞ്ചാബ് ഗവര്‍ണര്‍ ചൗധരി മുഹമ്മദ് സര്‍വാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് സഹായം നല്‍കിയത്.പാകിസ്താനിലെ പ്രളയത്തില്‍ ആയിരത്തിലേറെ പേര് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."