കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് കൂപ്പണ്‍ അനുവദിച്ച് ഉത്തരവായി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവയില്‍ നിന്ന് സാധനം വാങ്ങാമെന്ന് അധികൃതര്‍. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പണ്‍ അനുവദിക്കുക.
താല്പര്യമുള്ള ജീവനക്കാരുടെ പട്ടിക തയാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. സിവില്‍ സപ്ലൈസ് കോര്പ്പറേഷന്, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡക്സ്, ഹാന്‍വീവ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കൂപ്പണ്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം.
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികള്‍ ഒരുക്കണമെന്ന് എംഡി അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."