HOME
DETAILS
MAL
ഭാര്യമാരെ അപമാനിക്കാന്‍ ശ്രമിച്ചു; ചോദ്യം ചെയ്ത ഏജീസ് ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു
backup
June 28 2021 | 10:06 AM
തിരുവനന്തപുരം: ഭാര്യമാരെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത് ഏജീസ് ഓഫിസ് ജീവനക്കാര്‍ക്ക് നേരെ അക്രമണം. തിരുവനന്തപുരം ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാണ സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കുടുംബവുമായി നടക്കാനിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. രവി യാദവിന് കൈയ്ക്കും വിരലുകള്‍ക്കുമാണ് പരിക്കേറ്റത്. ജസ്വന്തിന്റെ കാലിനും വെട്ടേറ്റു.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയശേഷം അക്രമികള്‍ രക്ഷപ്പെട്ടു.സംഭവത്തില്‍ പേട്ട പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."