HOME
DETAILS

'സിനിമ, മാധ്യമം, സാക്ഷരത ഇവക്ക് പ്രതികരണ ശേഷിയില്ലാത്ത മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ കഴിയില്ല': കേന്ദ്രത്തിന്റെ പുതിയ സിനിമാ നയത്തിനെതിരെ കമല്‍ ഹാസന്‍

  
backup
June 29 2021 | 05:06 AM

national-kamal-haasan-joins-campaign-against-new-films-law-2021

ചെന്നൈ: സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. രൂക്ഷമായ ഭാഷയിലാണ് പ്രതികരണം.

'സിനിമ, മാധ്യമം, സാക്ഷരത എന്നിവയ്ക്ക് കേള്‍ക്കാനും പറയാനും കാണാനും ശേഷിയില്ലാത്ത ആ കുരങ്ങുകളുടെ മൂന്ന് പ്രതിരൂപങ്ങളാകാന്‍ കഴിയില്ല. ആസന്നമായ തിന്മയെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കെതിരായ ഒരേയൊരു മരുന്നാണ്,' കമല്‍ ഹാസന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും മോചനത്തിനുമായി ശബ്ദമുയര്‍ത്തണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

സിനിമാറ്റോഗ്രഫ് നിയമം 1952 ഭേദഗതി ചെയ്തുകൊണ്ടാണ് സിനിമാറ്റോഗ്രഫ് ഭേദഗതി ബില്‍ 2021 വരുന്നത്. അംഗീകാരമില്ലാതെ സിനിമകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതൊക്കെയാണ് ബില്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം പറയുന്നത്.

എന്നാല്‍ പുതിയ സിനിമാറ്റൊഗ്രാഫി ഭേദഗതി 2021 വന്നാല്‍ കേന്ദ്രസര്‍ക്കാരിന് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാനാകുമെന്നതാണ് പുതിയ ബില്ലില്‍ പ്രധാനമായും പറയുന്ന കാര്യം. നിലവില്‍ സെന്‍സര്‍ ബോര്‍ഡുകളാണ് സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കിക്കൊണ്ടിരിക്കുന്നത്. ബില്ല് നടപ്പിലായാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ വേണ്ടിവന്നാല്‍ കേന്ദ്രസര്‍ക്കാരിന് പുനഃപരിശോധിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  20 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  20 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  20 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  20 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  21 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago