സംസ്ഥാനത്തെ പൊലിസ് സ്‌റ്റേഷനുകളില്‍ പണിമുടക്കാത്ത വാഹനങ്ങളില്ല
മണ്ണഞ്ചേരി (ആലപ്പുഴ): സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളി ല്‍ നല്ലവാഹനങ്ങളുടെ അഭാവംമൂലം അത്യാവശ്യസേവനങ്ങള്‍ വൈകുന്നതായി ആക്ഷേപം. നിലവില്‍ ഒട്ടുമിക്ക പൊലിസ് സ്റ്റേഷനുകളിലും പൊളിച്ചടുക്കേണ്ട വാഹനങ്ങളാണ് ഉപയോഗിച്ചു വരുന്നത്. നിലവില്‍ മൂന്നുലക്ഷം മുതല്‍ നാലുലക്ഷം കിലോമീറ്ററുകള്‍ താണ്ടിയ ജീപ്പുകളാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. ആവശ്യസേവനത്തിനായി പോകുമ്പോള്‍ ഇവ കിതയ്ക്കുകയാണ്.
സംസ്ഥാനത്തെ 736 സ്‌റ്റേഷനുകളില്‍ പകുതിയിലധികവും ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും പണിമുടക്കുന്ന വാഹനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. അത്യാവശ്യസന്ദേശങ്ങളെത്തിയാല്‍ സേവനത്തിനായി പോകാനൊരുങ്ങുമ്പോഴാകും വാഹനം പണിമുടക്കുക. മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ട് സഞ്ചാരം ഇല്ലെന്ന ആശ്വാസമാണ് നിലവിലുള്ളത്. അതും നിലവിലുണ്ടായിരുന്നെങ്കില്‍ വി.വി.ഐ.പി കളുടെ മുന്നില്‍തന്നെ പൊലിസ് വാഹനം ഓട്ടംനിലയ്ക്കുന്ന കാഴ്ച നിത്യസംഭവങ്ങളാകുമായിരുന്നു.
പ്രതിവാര മീറ്റിങുകളില്‍ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരോട് വാഹനങ്ങളുടെ പരിമിതികള്‍ സംബന്ധിച്ച ആക്ഷേപങ്ങളാണ് ഉയരുന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിലെത്തിക്കുന്ന സന്ദര്‍ഭങ്ങളിലും സമയം വൈകിയതിന്റെ പേരില്‍ പലപ്പോഴും കോടതിയുടെ ശാസനകള്‍ കേള്‍ക്കേണ്ട സ്ഥിതിയുമുണ്ട്. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നുണ്ട്. പുതിയതായി വാഹനങ്ങള്‍ നല്‍കുന്ന മാനദണ്ഡത്തിലെ അപാകതയാണ് സ്റ്റേഷനുകളില്‍ വാഹനത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളുയരാന്‍ കാരണം. വാഹനങ്ങള്‍ നല്‍കിയ വര്‍ഷമാണ് നിലവില്‍ പൊലിസ് വകുപ്പില്‍ കണക്കാക്കുന്നത്. എന്നാല്‍ യാത്രചെയ്ത ദൂരമാണ് വാഹനങ്ങളുടെ നിലവാരം അളക്കാന്‍ ശരിയായ മാനദണ്ഡമെന്നാണ് വാഹനവിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്തെ പൊലിസ് സേനയ്ക്ക്്് 2011 ല്‍ നല്‍കിയ 390 വാഹനങ്ങളില്‍ 95 ശതമാനവും മൂന്നുലക്ഷത്തിലധികം കിലോമീറ്ററുകള്‍ സഞ്ചാരം പൂര്‍ത്തിയാക്കിയതായാണ് വിവരം.
സംസ്ഥാനത്ത് നാല്‍പത് ശതമാനത്തില്‍ താഴെയുള്ള സ്റ്റേഷനുകളില്‍ വാഹനങ്ങളുടെ സഞ്ചാരം കുറവുണ്ടെന്ന കണക്കും ചര്‍ച്ചയാകുന്നുണ്ട്. സി.ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥന്‍മാരുടെ വാഹനങ്ങളുടെ സഞ്ചാരവും പൊലിസ് കണക്കില്‍ കുറവാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകള്‍ മാനദണ്ഡമാക്കിയാണ് പുതിയവാഹനങ്ങള്‍ നല്‍കുന്നത്. ഈ അശാസ്ത്രീയത മാറ്റിയാല്‍ സ്റ്റേഷനുകളിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."