HOME
DETAILS

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണമുണ്ണണമെങ്കില്‍ സര്‍ക്കാര്‍ കനിയണം

  
backup
August 24 2016 | 19:08 PM

%e0%b4%8f%e0%b4%95%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

കണ്ണൂര്‍: അഞ്ചുമാസമായി ശമ്പളമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 325 ഏകധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ കുടുംബം പട്ടിണിയില്‍. ഇക്കുറി ഇവര്‍ക്ക് ഓണമുണ്ണണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. കഴിഞ്ഞ മാര്‍ച്ചുമുതലാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.

കടം വാങ്ങി ജീവിതച്ചെലവുകള്‍ നടത്തിയ അധ്യാപകരുടെ ജീവിതം ഇപ്പോള്‍ ദുരിത പൂര്‍ണമായിരിക്കുകയാണ്. തുച്ഛമായ ശമ്പളത്തിന് തൊഴിലെടുക്കുന്ന ഇവര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് 2015 സെപ്തംബറില്‍ 10,000 രൂപ മാസ ശമ്പളമാക്കിയത്. 2012 ല്‍ 3000 രൂപയുണ്ടായിരുന്നത് പിന്നീട് 5000 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

1997 ലാണ് സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. 2003 വരെ ഡി.പി.ഇ.പി യുടേയും 2011 വരെ എസ്.എസ്.എ യുടേയും സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

2011 ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതോടേയാണ് വിദ്യാലയങ്ങള്‍ക്ക് ശനിദശയാരംഭിച്ചത്. നന്നായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളെ എല്‍.പി സ്‌കൂളുകളാക്കിയെങ്കിലും 19 വര്‍ഷത്തോളമായി ഏക ആശ്രയമായി കഴിഞ്ഞിരുന്ന അധ്യാപകരുടെ പുനരധിവാസത്തിന് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

ഏകാധ്യാപകര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കിയാണ് ഏകാധ്യാപകരാക്കിയിരിക്കുന്നത്. ഇവര്‍ക്ക് പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രാഥമികവിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ വനത്തിനുള്ളിലും ഒറ്റപ്പെട്ട ആദിവാസി ഗ്രാമങ്ങളിലുമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ നാലുവരേയുള്ള ക്ലാസുകളിലെ കുട്ടികളെ ഒരു ക്ലാസ്മുറിയിലിരുത്തി പഠിപ്പിക്കുന്ന അധ്യാപകന്‍ അഞ്ചും പത്തും കിലോമീറ്റര്‍ ദൂരം കാട്ടിലൂടേയും ദുര്‍ഘടമായ വഴിയിലൂടേയും നടന്നാണ്് സ്‌കൂളിലെത്തുന്നത്. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്നത് ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago