കൊവാക്സിന് 77.8% ഫലപ്രദം: മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്ത് വിട്ട് ഭാരത് ബയോടെക്.വാക്സിന് പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
കൊവാക്സിന് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന് 65.2 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവും കൊവാക്സിന് ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63ശതമാനമാണ് ഫലപ്രാപ്തിയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.
https://twitter.com/BharatBiotech/status/1411054740713086979
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."