HOME
DETAILS
MAL
രണ്ടുകോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരം ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി: ക്രൈംബ്രാഞ്ച് കേസെടുത്തു
backup
July 03 2021 | 05:07 AM
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു.
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഈ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."