പാകിസ്താന്‍ ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിങ്ങിന്റെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു
അമൃത്സര്‍: 2013ല്‍ പാകിസ്താന്‍ ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ വീണാണ് അപകടമുണ്ടായതെന്ന് ുപൊലിസ് പറഞ്ഞു. ബാക്കിലാണ് ഇവര്‍ ഇരുന്നിരുന്നത്. ഫത്തേപൂരിന് സമീപമായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം ചൊവ്വാഴ്ച ജന്മസ്ഥലമായ തരണ്‍ തരണിലെ ഭിഖിവിന്ദില്‍ നടക്കും. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. പൂനം, സ്വപന്ദീപ് കൗര്‍.
പാക് തടവിലായ സരബ്ജിത് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ്. പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് അബദ്ധത്തില്‍ പാകിസ്താനിലെത്തിയ സരബ്ജിത് സിങ്ങിനെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാകിസ്താന്‍ പിടികൂടിയത്. പിന്നീട് 1991ല്‍ പാകിസ്താന്‍ കോടതി ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, ഇടപെടലുകള്‍കള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ 2008ല്‍ അദ്ദേഹത്തിന്റെ വധശിക്ഷ സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തു. പിന്നീട് ജയിലില്‍ കഴിയവെ, 2013 മേയ് രണ്ടിന് സഹതടവുകാരുടെ മര്‍ദനമേറ്റായിരുന്നു മരണം. മരണശേഷം, സരബ്ജിത്തിന്റെ മൃതദേഹം ലാഹോറില്‍നിന്ന് അമൃത്സറിലേക്ക് കൊണ്ടുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."