'കള്ളന്റെ താടി'; റഫാല്‍ വിവാദത്തില്‍ മോദിയെ ട്രോളി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇടവേളയ്ക്കു ശേഷം റഫാല്‍ വിവാദം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂട് പിടിക്കുന്നതിനിടെ നരേന്ദ്രമോദിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയോട് സാദൃശ്യമുള്ള താടിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് ഒന്നര ലക്ഷത്തിനടുത്ത് ലൈക്ക് ലഭിക്കുകയും 5000ലേറെ ആളുകള്‍ പ്രതികരണവുമായി എത്തുകയും ചെയ്തു.
പോസ്റ്റിനെതിരെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി.
നേരത്തെ റഫാല്‍ യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റഫാല്‍ അഴിമതി രാജ്യ സുരക്ഷയുമായി ബന്ധപ്പട്ട വിഷയമാണെന്നും ഇതില്‍ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
https://www.instagram.com/p/CQ5E13tDGjW/?utm_source=ig_embed&ig_rid=b2485234-b48d-4ccc-bf71-c1a40064d72c
യു പി എ സര്‍ക്കാരിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ യു പി എ സര്‍ക്കാരിന്റെ കാലത്തും സാങ്കേതിക വിദ്യ ഇന്ത്യ കരാറൊപ്പിട്ടത്.റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫിസ് വ്യക്തമാക്കി. പബ്ലിക് പ്രൊസിക്യൂഷന്‍ സര്‍വിസ് മുന്‍ മേധാവി എലിയാന ഹൗലടിക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളിലെ സത്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."