ഫോണില്‍ വിളിച്ച പത്താം ക്ലാസുകാരനോട് തട്ടിക്കയറി മുകേഷ് എം.എല്‍.എ
കൊല്ലം: തുടര്‍ച്ചയായി ആറുതവണ ഫോണില്‍ വിളിച്ച പത്താംക്ലാസുകാരനോട് എം മുകേഷ് എം.എല്‍.എ തട്ടിക്കയറി സംസാരിക്കുന്നത് വിവാദത്തില്‍. ഇതുസംബന്ധിച്ച മുകേഷിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി. ആരാണ് വിളിച്ചതെന്ന് വ്യക്തമല്ലെങ്കിലും പാലക്കാട് നിന്നൊരു കുട്ടി എന്നു പറഞ്ഞാണ് എം.എല്‍.എയെ വിളിക്കുന്നത്. ആറുതവണ എന്തിന് വിളിച്ചെന്ന് വിരട്ടലിന്റെ ഭാഷയിലാണ് മുകേഷിന്റെ സംസാരം. പാലക്കാട്ടെ എം.എല്‍.എയെ എന്തുകൊണ്ടു വിളിച്ചില്ലെന്ന് ചോദിക്കുമ്പോള്‍ ഒരാള്‍ സാറിന്റെ നമ്പര്‍ തന്നു എന്നാണ് കുട്ടിയുടെ മറുപടി. ഇതുകേട്ട് അവന്റെ ചെവിക്കുറ്റിക്ക് ഒന്ന് കൊടുക്കണമെന്നാണ് മുകേഷിന്റെ പ്രതികരണം. സ്വന്തം എം.എല്‍.എയുടെ നമ്പര്‍ നല്‍കാതെ മറ്റൊരു ജില്ലയിലെ നമ്പര്‍ തന്നതും പ്രധാനപ്പെട്ട മീറ്റിങ്ങില്‍ ഇരിക്കുമ്പോള്‍ ആറുതവണ വിളിക്കുന്നത് എന്തിനെന്നും ചോദിച്ചാണ് മുകേഷ് തട്ടിക്കയറുന്നത്. താന്‍ പത്താംക്ലാസുകാരനാണെന്നും ഒരു ആവശ്യത്തിനാണ് വിളിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്. വേറേ ആരേയോ ജയിപ്പിച്ചു വിട്ടു, അവന്‍ മരിച്ചു എന്ന തരത്തിലാണ് വിളിയെന്നും മുകേഷ് രോഷത്തോടെ പറയുന്നുണ്ട്.എന്റെ മുന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ചൂരല്‍ വച്ച് അടിച്ചേനേ,ആരാണ് നിന്റെ എം.എല്‍.എ,മേലാല്‍ സ്വന്തം എം.എല്‍.എ യോട് സംസാരിക്കാതെ എന്നെ വിളിക്കരുതെന്നും കുട്ടി സോറി പറയുമ്പോള്‍, വിളച്ചിലാണ് ഇതെന്നും മുകേഷ് പറയുന്നു. പാലക്കാട് ഒറ്റപ്പാലത്താണ് വീടെന്ന് കുട്ടി പറയുന്നുണ്ട്.
എന്നാല്‍ സ്വന്തം എം.എല്‍.എയെ വിളിക്കാനുള്ള ഉപദേശത്തില്‍ നിറയുന്നത് ദാര്‍ഷ്ട്യമാണെന്നും ഇതിലുംഭേദം കുട്ടി എം.സി ജോസഫൈനെ വിളിക്കുന്നതായിരുന്നു നല്ലതെന്നുമുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
പ്രതികരണവുമായി മുകേഷ്
കൊല്ലം: സഹായം ചോദിച്ചുവിളിച്ച പത്താം ക്ലാസുകാരനോട് കയര്‍ത്ത് സംസാരിച്ചതില്‍ വിശദീകരണവുമായി എം മുകേഷ് എം.എല്‍.എ.
തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദരേഖയെന്ന് മുകേഷ് ഫേസ്ബുക്ക് ലൈവില്‍ വിശദീകരിച്ചു.
ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് എം.എല്‍.എ വിശദീകരണം നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് തനിക്ക് വന്ന ഫോണ്‍കോളെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് തനിക്കാരും പറഞ്ഞു തരേണ്ട.രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. റെക്കോര്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികളെന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കും എന്നത് ഒരു പ്രയോഗമാണ്. താനും ഒരുപാട് ചൂരലിന്റെ അടികൊണ്ടാണ് ഇവിടംവരെ എത്തിയതെന്നും മുകേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."