രാജ്യത്ത് ഡീസല്‍ വിലയും 100 കടന്നു
ന്യൂഡല്‍ഹി: പെട്രോളിന് പി ന്നാലെ രാജ്യത്ത് ഡീസല്‍ വിലയും 100 കടന്നു. മധ്യപ്രദേശിലാണ് ഡീസല്‍ വില 100 കടന്നത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 18 പൈസയും കൂടിയതോടെയാണിത്.
മെയ് രണ്ടിന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ 33 തവണയാണ് ഇന്ധനവില കൂടിയത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ പെട്രോള്‍ വില നേരത്തെതന്നെ 100 രൂപ കടന്നിരുന്നു.
ഇന്നലത്തെ വിലവര്‍ധനവോടെ കോഴിക്കോട്ടും പെട്രോള്‍ വില നൂറിലെത്തി. പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട്ടെ ഇന്നലത്തെ വില. കേരളത്തില്‍ പെട്രോള്‍ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും ഡീസലിന് 95.94 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോളിന് 99.73 രൂപയും ഡീസലിന് 94.28 രൂപയുമായി. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു. 15 മാസംകൊണ്ടാണ് ഇത് നൂറിലെത്തിയത്.
രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മുകശ്മിര്‍, ഒഡിഷ, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ലഡാക് എന്നിവിടങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.
രാജ്യത്ത് പെട്രോള്‍ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറില്‍ ആണ്. ലിറ്ററിന് 110.11 രൂപയാണ് ഇവിടെ ഇന്നലെ രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."