HOME
DETAILS
MAL
മധുകേസില്‍ കൂറുമാറിയ സാക്ഷിക്ക് കാഴ്ച പരിമിതി ഇല്ലെന്ന് പ്രാഥമിക പരിശോധന ഫലം
backup
September 14 2022 | 16:09 PM
പാലക്കാട്: അട്ടപ്പാടി മധുകേസില്‍ കൂറുമാറിയ സാക്ഷിക്ക് കാഴ്ച പരിമിതി ഇല്ലെന്ന് പ്രാഥമിക പരിശോധന ഫലം. സാക്ഷിയുടെ കാഴ്ച ശക്തിക്ക് തകരാറില്ലെന്നാണ് പ്രാഥമിക പരിശോധനയിലൂടെ തെളിഞ്ഞത്.
മധു വധക്കേസിലെ ഇരുപത്തിയൊമ്പതാം സാക്ഷിയായ സുനില്‍ കുമാറിന്റെ കണ്ണ് പരിശോധിക്കാനായിരുന്നു കോടതി ഇന്ന് നിര്‍ദേശം നല്‍കിയത്. നേത്ര പരിശോധനാ ഫലം നാളെത്തന്നെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."