HOME
DETAILS
MAL
നിയമസഭ കയ്യാങ്കളി കേസ്: സര്‍ക്കാര്‍ നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
backup
July 05 2021 | 04:07 AM
ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി.ജയരാജന്, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."