ഐ.എന്‍.എല്‍ മന്ത്രിപദവി ദുരുപയോഗം ചെയ്യുന്നു: മുന്‍ നേതാക്കള്‍
കോഴിക്കോട്: ഐ.എന്‍.എല്ലിനു ലഭിച്ച മന്ത്രിപദവി അഹമ്മദ് ദേവര്‍കോവിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ചേര്‍ന്ന് ദുരുപയോഗം ചെയ്യുകയാണെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാനസെക്രട്ടറി കെ.പി ഇസ്മാഈല്‍. ഇത് എല്‍.ഡി.എഫ് ഗൗരവമായി കാണണം. കാസിമിന്റെ സാമ്പത്തികസ്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ കാസിം മന്ത്രിയേക്കാള്‍ വലിയ ആളാവാന്‍ ശ്രമിക്കുകയാണ്. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ 200ല്‍പരം ആളുകള്‍ക്കാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. വന്‍തുക കോഴ കൈപ്പറ്റിയാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തിയത്. ബോര്‍ഡ്, കോര്‍പറേഷന്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് പലരെയും വല വീശിയിരിക്കയാണ്. തുറമുഖ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് അഴിമതിക്കു കളമൊരുങ്ങുന്നതായും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ തെറ്റുകളെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയാണ്. ഇതിനു ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാനെയാണ് ഉപയോഗിക്കുന്നത്. അദ്ദേഹം കേരളത്തിനു പുറത്ത് പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകളുടെ നേതാവായി നടക്കുകയാണ്. പി.എഫ്.ഐയുടെ പോഷകസംഘടനയായ റീഹാബ് ഫൗണ്ടേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് മുഹമ്മദ് സുലൈമാന്‍. നിയമവിരുദ്ധമായി സംഘടനാ വിഷയങ്ങളില്‍ ഇടപെട്ടതിന് കാസിം ഇരിക്കൂര്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരേ ഈരാറ്റുപേട്ട കോടതിയില്‍ കേസുണ്ട്. മന്ത്രിയും മുസ്‌ലിം ലീഗും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ലീഗില്‍ ചേരാന്‍ മന്ത്രി 2016 മുതല്‍ പി.എം.എ സലാമുമായി നിരന്തര ചര്‍ച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.എന്‍.എല്ലില്‍ ലയിച്ച എന്‍.എസ്.സി ഭാവിയില്‍ പുനരുജ്ജീവിപ്പിക്കുമെന്ന് മുന്‍ എന്‍.എസ്.സി സെക്രട്ടറി ജലീല്‍ പുനലൂര്‍ പറഞ്ഞു. എം.കോം നജീബും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."