വിശ്വാസ സംരക്ഷണത്തിന് സമസ്ത പ്രതിജ്ഞാബദ്ധം: കൊയ്യോട് ഉമർ മുസ്‌ലിയാർ
ട്രിച്ചി • മുസ് ലിം സമൂഹത്തിന്റെ വിശ്വാസ സംരക്ഷണത്തിനായി ഇടപെടലുകൾ നടത്തുന്നതിന് സമസ്ത പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരളാ ജംഇയ്യതുൽ ഉലമാ സെക്രട്ടറി പി.പി ഉമർ മുസ് ലിയാർ കൊയ്യോട് പറഞ്ഞു. ഇസ് ലാമിക ശരീഅത്തിനെതിരേ രാജ്യത്ത് നീക്കം നടന്ന ഘട്ടത്തിൽ അവകാശ സംരക്ഷണത്തിന് സമസ്ത ജനറൽ സെക്രട്ടറി ഇ.കെ അബൂബകർ മുസ് ലിയാർ നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു.
ഇന്ത്യൻ പാർമെന്റിൽ മുസ് ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് ബിൽ അവതരിപ്പിക്കുകയും നിയമം പാസാക്കുകയും ചെയ്യുന്നതിന് സമസ്തയുടെ ഈ ഇടപെടൽ വഴിയൊരുക്കി.രാജ്യത്ത് മുസ് ലിം സമുദായം നേരിടുന്ന പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് നിയമപരമായ ഇടപെടൽ സമസ്ത നടത്തിവരുന്നുണ്ട്. വിശ്വാസപരമായ സംരക്ഷണവും വൈജ്ഞാനിക പ്രവർത്തനവുമാണ് സമസ്ത നിർവഹിക്കുന്നത്.
തമിഴ്നാടിന്റെ മുസ് ലിം സമുദായ മുന്നേറ്റത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ സമസ്തയുടെ സന്ദേശ യാത്ര വഴിയൊരുക്കിയതായും സമസ്ത സന്ദേശ യാത്രക്ക് ട്രിച്ചിയിൽ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."