ഹിന്ദുത്വ അജൻഡയെ തുറന്നെതിര്‍ക്കണം: അനീസ് അഹ്മദ്
കോഴിക്കോട് • ആര്‍.എസ്.എസ് ഹിന്ദുത്വ അജൻഡകൾ തീവ്രമായി നടപ്പാക്കുന്ന സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ്. രാജ്യത്തെ പൂര്‍ണമായി തകര്‍ക്കുന്ന ഹിന്ദുത്വ അജൻഡക്കെതിരേ മധുരം പുരട്ടിയ വാക്കുകളല്ല, തുറന്നെതിര്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് നിലകൊണ്ടത് ഇന്ത്യന്‍ ദേശീയതക്ക് വേണ്ടിയല്ല, മറിച്ച് ഹിന്ദുത്വ ദേശീയതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, എന്‍.ഡബ്ല്യു.എഫ് ദേശീയ പ്രസിഡന്റ് ലുബ്‌ന സിറാജ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി, മുഹമ്മദ് ഷാന്‍, പി.കെ അബ്ദുള്‍ ലത്തീഫ് സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."