HOME
DETAILS

രാജ്യത്തിനായി കളിക്കുമ്പോള്‍ നോമ്പെടുക്കരുത്:  എഫ്.എഫ്.എഫ് - കളിക്കാനില്ലെന്ന് ഡിയാവാര

  
Web Desk
March 23 2024 | 07:03 AM

Do not fast while playing for the country

പാരീസ്: മുസ്‌ലിം താരങ്ങള്‍ നോമ്പെടുക്കരുതെന്ന ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഇന്റര്‍നാഷണല്‍ ഡ്യൂട്ടിയിലുള്ള മുസ്്‌ലിം താരങ്ങള്‍ക്കാണ് നിയമം. ഫെഡറേഷന്റെ നിയമത്തോട് അതൃപ്തി പ്രകടിപ്പിച്ച് ഫ്രഞ്ച് അണ്ടര്‍ 19 താരം മഹ്‌മൂദോ ഡിയാവാര. അണ്ടര്‍ 16 താരങ്ങള്‍ മുതല്‍ സീനിയര്‍ താരങ്ങള്‍ വരെ ആരും രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നാണ് എഫ്.എഫ്.എഫ് ന്റെ നിയമം.

ഫ്രഞ്ച് ക്ലബ്ബായ ലിയോണിന്റെ താരമായ ഡിയാവാര ക്ലബ്ബിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. നാന്റസിന്റെ അസോമാനിയെ ഡിയാവാരക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ് ഡിയാലോ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്റര്‍നാഷണല്‍ ഡ്യൂട്ടിയലുള്ള താരങ്ങള്‍ക്കുള്ള പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. ഫെഡറേഷന്റെ നിയമസംഹിതയില്‍ 'പ്രിന്‍സിപ്പില്‍ ഓഫ് ന്യൂട്രാലിറ്റി' എന്ന തത്വം പണ്ട് മുതലേ ഉണ്ടെന്നും എല്ലാ കളിക്കാര്‍ക്കും നിയമം ഒരു പോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മതം കളിയില്‍ ഇടപെടുന്നതിനെ ഈ നിയമം വിലക്കുന്നുണ്ട്. ചിലര്‍ക്കായി മാത്രം ടീമിന്റെ പരിശീലന സെഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനാവില്ല. ഡിയാലോ കൂട്ടിച്ചേര്‍ത്തു.

ലീഗ് 1 മത്സരങ്ങളില്‍ മുസ്ലിം കളിക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ ഇടവേള നല്‍കരുതെന്ന് എഫ്.എഫ്.എഫ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതും വലിയ വിവാദമായിരുന്നു. നോമ്പ് തുറക്കാനായി സായാഹ്ന മത്സരങ്ങള്‍ റമദാനില്‍ താല്‍ക്കാലികമായി അല്‍പനേരം നിര്‍ത്തിവക്കുന്നത് ഫെഡറേഷന്‍ വിലക്കി. തങ്ങളുടെ തീരുമാനം അറിയിച്ച് ഫെഡറേഷന്‍ ഫുട്ബോള്‍ ക്ലബുകള്‍, റഫറിമാരുടെ ബോഡി, ലീഗ് സംഘാടകര്‍ തുടങ്ങിയവര്‍ക്ക് മെയില്‍ അയച്ചു.

കഴിഞ്ഞ വര്‍ഷവും മുസ്ലിം താരങ്ങള്‍ക്ക് നോമ്പ് തുറക്കാനായി മത്സരങ്ങള്‍ നിര്‍ത്തിവക്കുന്നത് ഫെഡറേഷന്‍ വിലക്കിയിരുന്നു. 'മതേതര തത്വങ്ങള്‍ ബഹുമാനിച്ചു'ള്ള മാര്‍ഗനിര്‍ദേശമാണ് തങ്ങള്‍ പിന്തുടരുന്നതെന്നായിരുന്നു ഫെഡറേഷന്റെ അവകാശവാദം. അതിന്റെ തുടര്‍ച്ചയായാണ് ഇക്കുറിയും ഫെഡറേഷന്‍ നിലപാടാവര്‍ത്തിച്ചത്.

 ചില കളിക്കാര്‍ക്ക് മാത്രമായി ഇടവേള നല്‍കുന്ന നടപടി പ്രിന്‍സിപ്പിള്‍ ഓഫ് ന്യൂട്രാലിറ്റിക്ക് വിരുദ്ധമാണ്. മത പ്രചാരണത്തിന് തുല്യമാണെന്ന് എഫ്.എഫ്.എഫ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ സമീപനത്തിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വര്‍ഷം 2023 ആയെന്ന് ഓര്‍മപ്പെടുത്തി മുഖം പൊത്തിപ്പിടിക്കുന്ന ഇമോജി പങ്കുവച്ചാണ് ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ പ്രതികരിച്ചത്.

അതേസമയം, ഫ്രാന്‍സിലേതിന് വിപരീതമായി, റമദാനില്‍ മുസ്ലിം കളിക്കാര്‍ക്ക് നോമ്പ് തുറക്കാനായി മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞ വര്‍ഷം റഫറിമാരോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മനിയിലും നെതര്‍ലാന്‍ഡിലും സമാനമായ സമീപനങ്ങളുണ്ട്. ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ പരിശീലകന്‍ ദിദിയര്‍ ഡിഗാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എടുത്ത തീരുമാനത്തോട് ഒപ്പമാണ് താനെന്ന് അറിയിച്ച് കഴിഞ്ഞ വര്‍ഷം രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷുകാര്‍ ഇക്കാര്യത്തില്‍ ഫ്രഞ്ചുകാരെക്കാള്‍ തുറന്ന മനസ്സുള്ളവരാണെന്ന് ഡിഗാര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago