കരുണാകരനെതിരായ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് മുന്‍ പൊലിസുകാരന്
സി.ബി.ഐക്കു
മുന്നില്‍ മൊഴി നല്കി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുരുക്കി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണമെന്ന് സി.ബി.ഐ സംഘത്തോട് മുന്‍ പൊലിസ് ഉദ്യോഗസ്ഥന്.
കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ഇസ്മാഈല്‍ പള്ളിപ്രമാണ് കഴിഞ്ഞദിവസം സി.ബി.ഐക്കു മുന്നില്‍ ഹാജരായത്.
കേരള പൊലിസില്‍ വി.വി.ഐ.പി സുരക്ഷയ്ക്കായി 1991ല്‍ രൂപീകരിച്ച കമാന്‍ഡോ ബാച്ചിലെ അംഗമായിരുന്നു ഇസ്മാഈല്‍.
നേരത്തെ മൊഴി നല്കാന് തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച ജയിന് സമിതിക്ക് ഇസ്മാഈല്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷ പരിഗണിച്ചാണ് സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. സി.ബി.ഐക്കു മുന്നില്‍ കരുണാകരന്, നമ്പി നാരായണന്, ഫൗസിയ ഹസന്, സിബി മാത്യൂസ്, ടി.പി സെന്‍കുമാര്‍ എന്നിവരുടെ ജീവ ചരിത്ര പുസ്തകങ്ങളില്‍നിന്നുള്ള ചില ഉദ്ധരണികള്‍ തെളിവായി സമര്‍പ്പിച്ചു.
മുസ്ലിമായതുകൊണ്ട് കേസില്‍ വിശ്വാസ്യത വരുത്താന്‍ ഐ.ബി തന്നെയും കുരുക്കാന്‍ ശ്രമിച്ചെന്നും കേസ് സി.ബി.ഐ ഏറ്റെടുത്തതോടെയാണ് താന്‍ അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ടതെന്നും ജയിന് സമിതിക്കു നല്കിയ അപേക്ഷയില്‍ ഇസ്മാഈല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."