വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നു; ട്രൂകോളറിന് ബോംബെ ഹൈക്കോടതി നോട്ടിസ്
മുംബൈ: ട്രൂ കോളര്‍ ആപ്പ് ഉപയോക്താക്കളുടെ ബാങ്ക്, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും സ്വകാര്യത ലംഘിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി നിയമ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈക്കോടതി ട്രൂകോളറിനു നോട്ടിസയച്ചു.
അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവര്‍ക്കും നോട്ടിസയക്കാനും കോടതി ഉത്തരവിട്ടു. വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അതോടൊപ്പം ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ യു.പി.ഐ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ശശാങ്ക്, മാനസി, ബിസ്മ മുല്ല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
വ്യക്തികളുടെ സ്വകാര്യതയും രാജ്യത്തിന്റെ സുരക്ഷയും ഹനിക്കുന്നതാണ് ട്രൂ കോളര്‍ നടപടിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. യു.പി.ഐ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ എന്നിവ ട്രൂകോളര്‍ ചോര്‍ത്തുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പില്ല. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ പേരില്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ അക്കൗണ്ട് ഉണ്ടാക്കുന്നുണ്ട്. ഫോണ്‍ കോളുകള്‍ ചെയ്യുന്നവരുടെ ഐ.പി അഡ്രസ്, ഡിവൈസ് ഐ.ഡി, ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങിയവയും ചോര്‍ത്തുന്നുണ്ടെന്നും ഹരജി വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."