കരിപ്പൂര്‍ വിമാനാപകടം: നഷ്ടപരിഹാര ചര്‍ച്ചയില്‍ 13 കേസുകള്‍ പരിഗണിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കാനുള്ള ചര്‍ച്ചയില്‍ ഇന്നലെ 13 കേസുകള്‍ പരിഗണിച്ചു. ഇതില്‍ രണ്ടെണ്ണം ഒത്തുതീര്‍പ്പായി. ബാക്കിയുള്ളവയുടെ കാര്യത്തില്‍ മുംബൈയിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരും.
യു.കെയിലെ ഇന്‍ഷുറന്‍സ് കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. ഓരോരുത്തരുമായി നേരിട്ടു നടത്തുന്ന കൂടിക്കാഴ്ച ഇന്ന് അവസാനിക്കും. ഇന്ന് ഏഴുപേരുമായാണ് കൂടിക്കാഴ്ച.
വിമാനാപകടത്തില്‍ പരുക്കേറ്റ 165 പേരില്‍ 11 പേരാണ് എയര്‍ ഇന്ത്യ എക്സ്പ്രസുമായി നേരിട്ട് ബന്ധപ്പെടുന്നത്. മറ്റുള്ളവര്‍ അഭിഭാഷകര്‍ മുഖേനയാണ് കൂടിക്കാഴ്ച നടത്തുന്നത്. യാത്രക്കാര്‍ക്കു വേണ്ടി അഡ്വ. ആരിഫ് ഹാജരായി. പരുക്കേറ്റവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫര്‍ ലെറ്റര്‍ അയച്ചിരുന്നെങ്കിലും നഷ്ടപരിഹാരം മതിയാകാത്തവരും തുടര്‍ചികിത്സ ആവശ്യമുള്ളവരും അതു നിരസിക്കുകയായിരുന്നു. ഇക്കൂട്ടത്തില്പെടുന്നവരാണ് കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."