വോട്ടര്‍പട്ടിക ചോര്‍ന്നതല്ല, ചോര്‍ത്തിയതെന്ന് മൊഴി, ഹാര്‍ഡ് ഡിസ്‌കുകളും ലാപ്പ്‌ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമാക്കിവച്ച ഫോര്‍മാറ്റിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന് മൊഴി. കമ്മിഷനിലെ ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്.
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത് വെബ്‌സൈറ്റിലെ പരസ്യരേഖയല്ല. ഔദ്യോഗിക ഫോര്‍മാറ്റിലെ രേഖയാണെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അടക്കമുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ മൊഴിയനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലെ കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയാണ് ചോര്‍ന്നത്. ഇത് രഹസ്യസ്വഭാവത്തോടെ പാസ് വേര്‍ഡ് അടക്കം ഉപയോഗിച്ച് സംരക്ഷിക്കുന്ന പട്ടികയാണ്. ഇതാണ് ചോര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്.
അതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലെ ആറു കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളും മൂന്ന് ലാപ്പ്‌ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ എസ്.പി ഷാനവാസ് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടിക്കാറാം മീണയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണക്കുറ്റം തുടങ്ങിയ വകുപ്പുകളുമാണ് ചേര്‍ത്തിരിക്കുന്നത്. ആരുടെയും പേര് എഫ്.ഐ.ആറിലില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രമേശ് ചെന്നിത്തലയാണ് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുണ്ടെന്ന ആരോപണമുന്നയിച്ചത്. ഇതിന്റെ തെളിവായി വോട്ടര്‍പട്ടികയിലെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാല്‍ കമ്മിഷന്‍ ഓഫിസിലെ കംപ്യൂട്ടറില്‍നിന്നാണ് വിവരങ്ങള്‍ നഷ്ടപ്പെട്ടതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും കമ്മിഷന്‍ സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."