പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന മുളവുകാട് താന്തോന്നിത്തുരുത്ത് കാട്ടിത്തറ വീട്ടില്‍ ആഷിക് പ്രദീപാണ് (19) ആണ് അറസ്റ്റിലായത്.
പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കും കൂട്ടുകാര്‍ക്കുമെതിരേ മാതാപിതാക്കളുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലിസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൂട്ടുകാരെ മറൈന്‍ ഡ്രൈവ് വാക് വേയില്‍ നിന്നും പിടികൂടി.പ്രതിക്കെതിരെയുള്ള പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൊല്ലുമെന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ നേവല്‍ ബേസ് സെര്‍വന്റ് ക്വോര്‍ട്ടേഴ്സ് 621ല്‍ ശരത് കുമാര്‍ (21), പുതുവൈപ്പ് പനയ്ക്കല്‍ വീട്ടില്‍ വൈശാഖ് (21), ആലുവ രാജഗിരി ആശുപത്രിക്ക് സമീപം മഞ്ഞനിക്കര വീട്ടില്‍ അഭിരാജ് (20) എന്നവരാണ് പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദേശാനുസരണം വാക് വേയില്‍ നടത്തിയ പരിശോധനയില്‍ ന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എ അനന്തലാലാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."