HOME
DETAILS
MAL
സാക്ഷരതാ മിഷനില്‍ ധൂര്‍ത്ത്; ശമ്പളമില്ലാതെ പ്രേരക്മാര്‍
backup
July 11 2021 | 04:07 AM
തിരുവനന്തപുരം: സാക്ഷരതാ മിഷന് ആസ്ഥാന മന്ദിര നിര്‍മാണത്തിലും സര്‍ക്കാര്‍ ഗ്രാന്റിലും ധൂര്‍ത്ത്. നാലു മാസമായി ശമ്പളമില്ലാതെ പ്രേരക്മാര്‍ ബുദ്ധിമുട്ടുമ്പോഴാണിത്. 30 ജീവനക്കാര്‍ മാത്രമുള്ള തിരുവനന്തപുരം പേട്ട ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 50 സെന്റ് സ്ഥലത്ത് നിര്‍മിച്ച സംസ്ഥാന ഓഫിസിന്റെ നിര്‍മാണ ചെലവ് 4.87 കോടിയാണ്. 30 ജീവനക്കാരില്‍ നാലു പേര് ഡെപ്യൂട്ടേഷന്, 25 പേര് കരാര്‍, ഒരാള്‍ ദിവസ വേതനത്തിലുമാണ് ഇവിടെ ജോലി ചെയ്യുന്നത്. 16 കോടി വാര്‍ഷിക ഗ്രാന്റ് മാത്രമുള്ള സ്ഥാപനത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്നു രണ്ട് ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള (അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, ഫൈനാന്‍സ് ഓഫിസര്‍) ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചാണ് ധൂര്‍ത്ത്. ഒരു ലക്ഷത്തിനു മുകളിലാണ് ഇവര്‍ക്ക് മിഷന്റെ തനത് ഫണ്ടില്‍ നിന്നു വേതനം നല്‍കുന്നത്. പ്രോഗ്രാം ഓഫിസര്‍, ഡയറക്ടര്‍ എന്നിവരും ഡെപ്യൂട്ടേഷനിലുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."