ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതിയില്ല
സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി സഊദി
റിയാദ് • ടൂറിസ്റ്റ്, ഉംറ വിസകൾ യഥേഷ്ടം നല്‍കാനുള്ള തീരുമാനത്തിനുപിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി സഊദി ഭരണകൂടം. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഒരുകാരണവശാലും ഉംറ ചെയ്യാനോ ഹജ്ജ് ചെയ്യാനോ അനുമതിയുണ്ടാവില്ല. ടൂറിസ്റ്റ്, സന്ദര്‍ശന വിസയിലെത്തുന്നവര്‍ ശമ്പളമുള്ളതോ അല്ലാത്തതോ ആയ തൊഴിലുകളില്‍ ഏര്‍പ്പെടരുത്. ഈ നിയമങ്ങളില്‍ മിക്കവയും നേരത്തെതന്നെ പ്രാബല്യത്തിലുള്ളതാണെങ്കിലും ടൂറിസം കമ്പനികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ജാഗ്രതാ നിദേശമാണ് ഇപ്പോഴത്തെ അറിയിപ്പ്.
സിംഗിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് ഒറ്റത്തവണ മാത്രമാണ് പ്രവേശനം അനുവദിക്കുക. സിംഗിള്‍ എന്‍ട്രി വിസ മൂന്ന് മാസത്തേക്കുള്ളതാണെങ്കിലും രാജ്യം വിട്ടുപോയാല്‍ വീണ്ടും പ്രവേശിക്കുന്നതിന് പുതിയത് ആവശ്യമാണ്. താമസ കാലയളവ് ഒരുമാസത്തില്‍ കൂടുകയുമരുത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലവധി ഒരു വര്‍ഷമാണെങ്കിലും തുടര്‍ച്ചയായി മൂന്നുമാസത്തില്‍ കൂടുതല്‍ സഊദിയില്‍ തങ്ങാന്‍ പാടില്ല. മൂന്ന് മാസത്തിലൊരിക്കല്‍ സഊദിയില്‍നിന്ന് പുറത്തുപോയി വീണ്ടും വരാവുന്നതാണ്. 300 റിയാലാണ് വിസ ഫീസ്.
ടൂറിസ്റ്റ് വിസയിലുള്ളവര്‍ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും സാംസ്‌കാരിക മര്യാദകളും പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."