രാജ്യാന്തര കോണ്‍ഫറന്‍സില്‍ മലയാളി വിദ്യാര്‍ഥിക്ക് അംഗീകാരം
ഹരിപ്പാട്: ചൈനയില്‍ നടന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് അംഗീകാരം. ഹരിപ്പാട് അകം കുടി അമര്‍ ജ്യോതിയില്‍ വി.വിഷ്ണുപ്രിയയെയാണ് ചൈനയിലെ ഷെന്‍ യാങില്‍ ജൂലൈ 24ന് നടന്ന കോണ്‍ഫറന്‍സില്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ്‌നെറ്റ് വര്‍ക്ക് ഓര്‍ഗനൈസേഷന്റെ സൗത്ത് ഏഷ്യ പ്രതിനിധിയായി തെരഞ്ഞെടുത്തത്.
ലോകരാജ്യങ്ങളില്‍ നിന്നും ആകെ 300 പ്രതിനിധികളാണ് പങ്കെടുത്തത്. യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യയില്‍ 40 ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ഏകാംഗമാണ് വിഷ്ണുപ്രിയ. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന കോണ്‍ഫറന്‍സിലും പങ്കെടുത്തിരുന്നു.
അക്കാദമിക് മികവും, ഇതര വിഷയങ്ങളിലുള്ള പ്രാവീണ്യവും പരിഗണിച്ച് ആരോഗ്യ സര്‍വ്വകലാശാല യൂണിയന്‍ നല്‍കുന്ന പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രബന്ധം അവതരിപ്പിച്ചതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്നു.
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക് നിക്കല്‍ അസിസ്റ്റന്റ് ജി.രവീന്ദ്രന്‍ പിള്ളയുടേയും, ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ടി.എന്‍.വിജയലക്ഷ്മിയടേയും മകളാണ്. വി. കൃഷ്ണപ്രിയ സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."