ബത്തേരി കോഴക്കേസ്: പ്രസീത പുറത്തുവിട്ട ഫോണിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബത്തേരി തെരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേത് തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
ജെ.ആര്.പി നേതാവ് സി.കെ ജാനുവിന് കൊടുത്ത പണത്തിന്റെ കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്.
കെ.സുരേന്ദ്രന്, ജെ.ആര്.പി നേതാവ് സി.കെ ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദസാംപിളുകളണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്, സികെ ജാനു എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് സുരേന്ദ്രന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."