ഒരു മാസം കൊണ്ട് തീരേണ്ട അറ്റകുറ്റപ്പണി രണ്ട് മാസം പിന്നിട്ടിട്ടും തുടരുന്നു
ആലപ്പുഴ: സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടിയിരുന്നില്ലെങ്കില്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് തന്നെ റോഡുകളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ചെയര്‍മാനായുള്ള സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി.
റോഡ് നിര്‍മാണത്തിന്റെ ഗാരണ്ടി കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം അവശേഷിക്കുന്ന ഘട്ടത്തിലാണ് റോഡുകള്‍ താറുമാറായതെന്നത് നിര്‍മാണത്തില്‍ നടന്ന അഴിമതിയും കരാരുകാരുടെ താത്പര്യം അനുസരിച്ചുള്ള ഉദ്യോഗസ്ഥരുടെ സമീപനവുമാണ് തെളിയിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും തങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നിലവിലുള്ള എക്‌സിക്യട്ടീവ് എന്‍ജിനീയറെ മാറ്റി പുതിയ ആളെ നിയോഗിച്ചതോടെ പ്രവര്‍ത്തനത്തിലുണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രണ്ട് മാസം പിന്നിട്ടിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയണം.
ഓവര്‍സിയര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പുതുതായി ചാര്‍ജെടുത്ത ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ ജാഗ്രത പുലര്‍ത്തുന്നതായി കമ്മിറ്റിക്ക് അഭിപ്രായമുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."