നെയ്യാറ്റിന്‍കരയില്‍ 150 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി; രണ്ടു പേരെ പിടികൂടി
നെയ്യാറ്റിന്‍കര: ബാലരാമപുരത്ത് 158 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെയ്യാറ്റിന്‍കര പത്താംകല്ലില് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ വാടകക്ക് മുറിയെടുത്ത് രണ്ട്മാസമായി താമസിച്ച് വരുന്ന സംഘത്തെയാണ് പിടികൂടിയത്.
ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.തിരുമല സ്വദേശി രമേശ്(33)ഇയാളുടെ സുഹൃത്ത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ്(35)എന്നിവരെയാണ് പിടികൂടിയത്. നര്‍കോട്ടിക് കണ്ട്രോല് ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്. 20 കിലോ എം.ഡി.എം.എ ഇനത്തില്‍പ്പെട്ട ഹെറോയിന്‍ ആണ് പിടികൂടിയത്.
സിംബാബ് വെയിലെ ഹരാരെയില്‍ നിന്നു മുംബൈയില്‍ എത്തിച്ച് അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ചതാണ് മയക്കുമരുന്നെന്നാണ് ഡി.ആര്.ഐ വൃത്തങ്ങള്‍ നല്കുന്ന വിവരം. മയക്കുമരുന്ന് സൂക്ഷിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരന്തരം നിരീക്ഷിച്ചാണ് ഡി.ആര്.ഐ സംഘം രണ്ടുപേരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."