ഗൾഫ് സത്യധാര സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി
ദുബായ്: യു എ ഇ സുന്നി കൗൺസിൽ ചെയർമാനും, ദുബായ് സുന്നി സെന്റർ പ്രസിഡണ്ടുമായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പേരിൽ ഗൾഫ് സത്യധാര പുറത്തിറക്കിയ അനുസ്മരണ പതിപ്പിന്റെ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുൽ സലാം ബാഖവി ഡോ: പി എ ഇബ്രാഹിം ഹാജിക്ക് കോപ്പി നൽകി നിർവഹിച്ചു.
നാല് പതിറ്റാണ്ട് യു എ യിൽ സുന്നീ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിറഞ്ഞു നിന്ന കോയമ്മ തങ്ങളെ സംഘടനാ ഭേദമന്യേഎല്ലാ വിഭാഗവും ബഹുമാനിച്ചിരുന്നുവെന്നും കോയമ്മ തങ്ങളെ വരും തലമുറക്ക് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അബ്ദുൽ സലാം ബാഖവി പറഞ്ഞു.
യു എ യിലെ വിവിധ പ്രസ്ഥാനങ്ങളെ ഒരുമിച്ചു കൊണ്ട് പോകുന്നതിൽ തങ്ങൾ നടത്തിയ പ്രവർത്തങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എയിം (AlM) എന്ന മുസ്ലിം സംഘടനാ കൂട്ടായ്മയുടെ ചാലക ശക്തി കോയമ്മ തങ്ങൾ ആയിരുന്നുവെന്നും എയിം ചെയർമാൻ പി. എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു .
യു എ ഇ എസ് കെ എസ് എഫ് പ്രസിഡണ്ട് സയ്യിദ് ശുഹൈബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗൾഫ് സത്യധാര എഡിറ്റർ മിദ്‌ലാജ് റഹ്‌മാനി ഓർമ്മപ്പതിപ്പ് പരിചയപ്പെടുത്തി . ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ധീൻ ,യഹ്‌യ തളങ്കര ,ഡോ. പുത്തൂർ റഹ്മാൻ,പി കെ അൻവർ നഹ, ഡോ :ഇ പി ജോൺസൺ , പുന്നക്കൻ മുഹമ്മദലി , അബ്ദുള്ള ചേലേരി,ഫസ്‌ലു മട്ടന്നൂർ, അബ്ദുൽ വാഹിദ് മയ്യേരി,മുബാറക് ,എം സി എം ജമാൽ, എം റിയാസ് ,ഹനീഫ് ചെർക്കള, സൂപ്പി ഹാജി കടവത്തൂർ, അഷ്‌റഫ് ഹാജി വാരം ,സകരിയ തങ്ങൾ,ജലീൽ ഹാജി ഒറ്റപ്പാലം,നാസർ ഊരകം,ഹുസൈൻ ദാരിമി,ഹൈദർ അലി ഹുദവി,സിസി മൊയ്‌തു,അഫ്‌സൽ പി എ ,അലിഫൈസി എന്നിവർ സംബന്ധിച്ചു. എം മൻസൂർ മൂപ്പൻ സ്വാഗതവും ശറഫുദ്ധീൻ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."