വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയും കുറച്ചു
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയും കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യ എല്‍.പി.ജിയും വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടര്‍ വില 158 രൂപ കുറയും. ഇതോടെ തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് 1558 ആകും. വിലകുറച്ചത് രാജ്യത്ത് ഇന്ന് പ്രാബല്യത്തില്‍ വരും.
After domestic LPG price reduction, commercial LPG prices cut by Rs 158
— ANI Digital (@ani_digital) September 1, 2023
Read @ANI Story | https://t.co/W2I9BpShOQ#LPGCylinderPrice #LPGPrice #PMModi #RakshaBandhan pic.twitter.com/AEsJnzOdW0
നേരത്തെ ഗാര്‍ഹിക സിലിണ്ടര്‍ വിലയും കുറച്ചിരുന്നു. സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്. വിവിധ സംസ്ഥനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തതോടെയാണ് ജനങ്ങള്‍ക്ക് 'ആശ്വാസം' പകരുന്ന പ്രഖ്യാപനവുമായി കേന്ദ്രം രംഗത്തെതിയതെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സബ്‌സിഡി കൂടി ചേര്‍ത്ത് ഗാര്‍ഹിക സിലിണ്ടറിന് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് തീരുമാനം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ ഓണം സമ്മാനമാണിതെന്ന് അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഈ നടപടിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നല്‍കുന്ന പ്രഖ്യാപനം മാത്രമായി കണ്ടാല്‍ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."