ഭീകര സംഘടനകളെ സഹായിക്കുന്നെന്ന് ആരോപണം ഹിസ്ബ് സ്ഥാപകന്‍ സലാഹുദ്ദീന്റെ മക്കളടക്കം 11 പേരെ കേന്ദ്രം സര്‍വിസില്‍ നിന്നു നീക്കി
ന്യൂഡല്‍ഹി: ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്റെ രണ്ടുമക്കള്‍ അടക്കം 11 പേരെ സര്‍വിസില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി.
പൊലിസ്, വിദ്യാഭ്യാസ വകുപ്പ്, നൈപുണ്യ വികസനം, കാര്‍ഷികം, ആരോഗ്യം എന്നീ രംഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. സലാഹുദ്ദീന്റെ മക്കളില്‍ ഒരാളായ സയ്യിദ് അഹമ്മദ് ഷക്കീല്‍ ശേറെ കശ്മിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്) ഡോക്ടറായിരുന്നു.
മറ്റൊരു മകന്‍ ഷാഹിദ് യൂസുഫ് വിദ്യാഭ്യാസ വകുപ്പിലായിരുന്നു. രണ്ടുമക്കളും ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതായി എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കേന്ദ്ര നടപടി.
പുറത്താക്കപ്പെട്ടവര്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. നടപടിക്കിരയായ പൊലിസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ റാഷിദ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വന്തംനിലക്ക് ആക്രമണങ്ങള്‍ ആസൂത്രണംചെയ്തയാളാണ്. മറ്റൊരു ഉദ്യോഗസ്ഥന്‍ നിയാസ് മുഹമ്മദ് അലായിയുടെ മകന്‍ ഹിസ്ബുലില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ജമ്മുകശ്മിര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനും നടപടി നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."