HOME
DETAILS

'വിദേശയാത്രകള്‍ റദ്ദാക്കണം, ഡല്‍ഹിയില്‍ തുടരണം'; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

  
backup
September 01 2023 | 06:09 AM

government-calls-parliament-special-session-agenda-not-declared

'വിദേശയാത്രകള്‍ റദ്ദാക്കണം, ഡല്‍ഹിയില്‍ തുടരണം'; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഡല്‍ഹി: ഈ മാസം 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യാത്രകള്‍ റദ്ദാക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമ്മേളനം നടക്കുന്ന അഞ്ച് ദിവസവും ഡല്‍ഹിയില്‍ തുടരണം എന്നാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നിയമനിര്‍മാണങ്ങള്‍ മുതല്‍ പ്രഖ്യാപനങ്ങള്‍ വരെ പലവിധ സാധ്യതകളാണ് സമ്മേളത്തിന്റെ അജണ്ടയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനുള്ള നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന സാധ്യതകളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ വിഷയം ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങളില്‍ നിന്നറിയുന്നത്. അതേസമയം, വനിതാ സംവരണബില്ല് നടപ്പാക്കാന്‍ പാര്‍ട്ടി തയ്യാറെന്നും സൂചനയുണ്ട്.

അമൃത്കാലില്‍ നടക്കുന്ന സമ്മേളനത്തില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് മന്ത്രി പ്രഹ്‌ളാദ് ജോഷി പ്രത്യേക സമ്മേളനത്തിയതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത്. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും ചിത്രങ്ങളടങ്ങിയ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചന്ദ്രയാന്‍ 3 ന്റെ വിജയം അടക്കം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായും പാര്‍ലമെന്റ് സമ്മേളനത്തെ സര്‍ക്കാര്‍ ഉപയോഗിച്ചേക്കും. ഒപ്പം പുതിയ പാര്‍ലമെന്റ് മന്ദിരം യാഥാര്‍ഥ്യമക്കിയതിന്റെ നേട്ടം അവിടെ സമ്മേളനം നടത്തി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ഗണേഷ ചതുര്‍ഥി ദിവസം സമ്മേളനം പ്രഖ്യാപിച്ചതിനെതിരെ ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി, എന്‍.സി.പി നേതാവ് സുപ്രിയ സുലെ എന്നിവര്‍ വിമര്‍ശിച്ചു. ഗണപതി പൂജാ സമയത്ത് നടത്താന്‍ നിശ്ചയിച്ച സമ്മേളനത്തിന്റെ സമയം പുനഃക്രമീകരിക്കണമെന്ന് എന്‍.സി.പി. നേതാവ് സുപ്രിയാ സുലെ ആവശ്യപ്പെട്ടു. ഗണേശ ചതുര്‍ഥി ദിവസം പ്രത്യേക സമ്മേളനം വിളിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ശിവസേന നേതാവ് പ്രിയങ്കാ ചൗധരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago