HOME
DETAILS
MAL
നഗരസഭാ പദ്ധതികള്‍ക്ക് അംഗീകാരം
backup
August 25 2016 | 01:08 AM
ആറ്റിങ്ങല്‍: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷത്തെ ആറ്റിങ്ങല്‍ നഗരസഭാ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 13. 7കോടി രൂപയുടെ 225 പദ്ധതികളാണ് നഗരസഭ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഇതില്‍ 130 പദ്ധതികള്‍ റോഡ് ഗതാഗത പദ്ധതികളാണ്. ഉല്പാദന മേഖലയ്ക്ക് 1.8 കോടി രൂപയും സേവന മേഖലയ്ക്ക് ആറുകോടി രൂപയും പശ്ചാത്തല മേഖലയ്ക്ക് 5.9 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 2.2 കോടി രൂപയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതികളുടെ നിര്‍വഹണ നടപടികളും അതിനായുള്ള വാര്‍ഡു സഭാ യോഗങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."