HOME
DETAILS
MAL
പുതുതലമുറയെ പ്രകൃതിയോട് ഇടപഴകിയുള്ള ജീവിതം പഠിപ്പിക്കണം: മന്ത്രി രവീന്ദ്രനാഥ്
backup
August 25 2016 | 01:08 AM
തിരുവനന്തപുരം: മണ്ണിനോടും പ്രകൃതിയോടും ഇടപഴകിയുള്ള ജീവിതം പുതുതലമുറയെ പഠിപ്പിക്കണമെന്നു മന്ത്രി സി. രവീന്ദ്രനാഥ് . തന്റെ ഔദ്യോഗിക വസതിയായ പൗര്ണമിയില് ജൈവ പച്ചക്കറികൃഷിയുടെ നടീല്കര്മം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഗ്രോബാഗില്‍ തക്കാളി, മുളക്, വഴുതിന തുടങ്ങിയ പച്ചക്കറികള്‍ നടാന്‍ മന്ത്രിക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. മന്ത്രി ജി. സുധാകരനും തന്റെ ഔദ്യോഗിക വസതിയായ നെസ്റ്റില്‍ പച്ചക്കറികൃഷി ആരംഭിച്ചു. രണ്ടിടങ്ങളിലും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പച്ചക്കറി തൈ നടാനെത്തി. നെസ്സിലെ പരിപാടിയില്‍ കെ.എസ്.ശബരീനാഥ് എം.എല്‍.എയും പങ്കെടുത്തു.കുടപ്പനക്കുന്ന് കൃഷിഭവനിലെ കാര്ഷികര്മസേനാ പ്രവര്‍ത്തകരാണ് മേല്‍നോട്ടം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."