കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമുണ്ടാവില്ലെന്ന് അശോക് ഗെലോട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് ഗെലോട്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഗെലോട്ട് ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തെ പലതവണ അറിയിച്ചുവെന്ന് ഗെലോട്ട് പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും തന്നെ അടുത്ത പ്രസിഡന്റാവില്ലെന്ന് രാഹുല്‍ അസന്നിഗ്ധമായി വ്യക്തമാക്കിയെന്നും ഗെലോട്ട് വെളിപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനമേറ്റെടുക്കണമെന്ന് ആവശ്യമുയരുന്ന കാര്യം അറിയാമെന്നും അവരുടെ താല്പര്യത്തെ ബഹുമാനിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമുണ്ടാവില്ലെന്നത് സ്വന്തം തീരുമാനമാണെന്നും രാഹുല്‍ തന്നോട് പറഞ്ഞതായി ഗെലോട്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."