ആശുപത്രിയില്‍ നിസ്‌കരിച്ചതിന് ഉത്തര്‍പ്രദേശില്‍ സ്ത്രീക്കെതിരെ കേസെടുത്തു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നമസ്‌കരിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്തു. പ്രയാഗ്‌രാജിലെ സ്റ്റാന്‍ലി റോഡില്‍ തേജ് ബഹാദൂര്‍ (ബെയ്‌ലി) ആശുപത്രിയില്‍ രോഗിക്കൊപ്പം എത്തിയതായിരുന്നു യുവതി. ഡെങ്കിപ്പനി വാര്‍ഡിന് സമീപമാണ് യുവതി നമസ്‌കരിച്ചത്.
നിസ്‌കരിക്കുന്നതിന്റെ വിഡിയോ അവിടെയുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ ഇടപെട്ട മെഡിക്കല്‍ സൂപ്രണ്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് കുമാര്‍ അഖൗരി പറഞ്ഞു.
കേസെടുത്തതിനെതിരെ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. ആരെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റായാല്‍ ബന്ധുക്കള്‍ക്ക് അവരെ പരിചരിക്കേണ്ടതുണ്ട്. ആശുപത്രിയില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്തവിധം നമസ്‌കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു.
प्रयागराज: अस्पताल में महिला ने पढ़ी नमाज।
— News24 (@news24tvchannel) September 23, 2022
पुलिस ने FIR दर्ज़ शुरू की जांच। pic.twitter.com/bjGoRvI7vq
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."