HOME
DETAILS
MAL
വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
backup
September 23 2022 | 16:09 PM
ന്യുഡല്‍ഹി: കാനഡയില്‍ വിദ്വേഷ ആക്രമണങ്ങള്‍ കൂടുന്നതായി വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്രമികളെ ഇതുവരെ നിയമത്തിനു മുന്നില്‍ എത്തിച്ചിട്ടില്ല. വിഷയത്തില്‍ ശക്തമായ നടപടി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കാനഡയിലേക്കു യാത്രയ്ക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണം' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."