'ദേശഭക്തർ അവരുടെ സ്നേഹവും ആവേശവും കാണിച്ചു': കാപിറ്റോള്‍ അക്രമകാരികളെ വാനോളം പുകഴ്ത്തി ട്രംപ്
വാഷിങ്ടണ്‍ ഡിസി: ജനുവരി ആറിന് യു.എസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയവരെ വാനോളം പുകഴ്ത്തി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന്റെ പരിപാടിയില്‍ പങ്കെടുത്ത അവസരത്തിലാണ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയത്. ദേശഭക്തർ അവരുടെ സ്നേഹവും ആവേശവും പുറത്തുകാണിച്ചതെന്നാണ് അക്രമത്തെ ട്രംപ് വിശേഷിപ്പിച്ചത്.
ജനുവരി ആറിന് വാഷിങ്ടണില്‍ ട്രംപ് നടത്തിയ പ്രസംഗത്തിനു ശേഷമായിരുന്നു ട്രംപിന്റെ അനുയായികള്‍ ക്യാപിറ്റോള്‍ ഹില്ലിലേക്ക് ഇരച്ചുകയറിയത്. ഇലക്ട്രറല്‍ കോളജ് ഫലം പ്രഖ്യാപിക്കുന്നതിനു കോണ്‍ഗ്രസ് ചേര്‍ന്നിരുന്ന സമയത്തായിരുന്നു ഇത്.
ഹാളിലേക്ക് പ്രവേശിച്ചവരെ ദേശഭക്തരും സമാധാന കാംക്ഷികളുമാണെന്നാണു ട്രംപ് വിശേഷിപ്പിച്ചത്. നൂറു കണക്കിനു പേര്‍ ഇതിനോടനുബന്ധിച്ചു അറസ്റ്റിലാകുകയും അഞ്ചു പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. യു.എസ് ഹൗസ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും റിപ്പബ്ലിക്കന്‍സിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സെനറ്റില്‍ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെടുകയായിരുന്നു.
ജനുവരി ആറിന് മാര്‍ച്ചില്‍ പങ്കെടുത്ത എയര്‍ഫോഴ്‌സ് വെറ്ററല്‍ ആഷ്‌ലി ബബിറ്റിനെ ഇന്നസന്റ്, വണ്ടര്‍ഫുള്‍, ഇന്‍ക്രെഡിബള്‍ വനിത എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ എണ്ണം പോലും എനിക്ക് അവിശ്വസനീയമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."