തമിഴ്നാട് വിഭജനം: ലക്ഷ്യം ബി.ജെ.പിക്ക് മണ്ണൊരുക്കല്‍
ചെന്നൈ: തമിഴ്നാടിന്റെ പടിഞ്ഞാറല്‍ ഭാഗത്തുള്ള കൊങ്കു മേഖലയെ വിഭജിച്ച് കൊങ്കുനാടെന്ന പേരില്‍ പുതിയ കേന്ദ്രഭരണപ്രദേശം രൂപീകരിക്കാനുള്ള കേന്ദ്രനീക്കം ബി.ജെ.പിക്ക് മണ്ണൊരുക്കുകയെന്ന ലക്ഷ്യത്തോടെ.
ബി.ജെ.പിക്കും അണ്ണാ ഡി.എം.കെയ്ക്കും സ്വാധീനമുള്ള തമിഴ്നാട്ടിലെ പ്രധാനഭാഗമാണ് കൊങ്കു മേഖല. ബി.ജെ.പിക്ക് രണ്ട് എംഎല്‍എമാരെ കിട്ടിയത് ഈ മേഖലയില്‍നിന്നാണ്.
പ്രദേശത്തെ തേവര്, ഗൗണ്ടര്‍, വണ്ണിയാര്‍ സമുദായങ്ങള്‍ ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കൊപ്പമാണ്. കേരളത്തോടടുത്തുകിടക്കുന്ന തേനിയും ചേര്‍ത്ത് കൊങ്കുനാടുണ്ടാക്കണമെന്നാണ് ബി.ജെ.പി വാദം. കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ തലസ്ഥാനമാക്കി കൊങ്കു മേഖലയിലെ കോയമ്പത്തൂര്‍, കാരൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ദിണ്ഡിഗല്‍, മധുര എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി കൊങ്കുനാട് രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തെക്കുറിച്ച് അഭ്യൂഹം പരന്നത്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകന് സഹമന്ത്രിയായി ചുമതലേയറ്റതിനു പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രൊഫൈലില്‍ തമിഴ്നാട്ടിലെ കൊങ്കുനാട് സ്വദേശി എന്ന് രേഖപ്പെടുത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. മുരുകനെക്കൂടാതെ ബി.ജെ.പിയുടെ പുതിയ തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയും കൊങ്കു മേഖലയില്‍ നിന്നുള്ളയാളാണ്. തമിഴ്നാട്ടില്‍ ദലിതുകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും വിവേചനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കൊങ്കു മേഖലയില്‍ നിന്നാണ്. ദിണ്ഡിഗല്‍, കാരൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് ചരിത്രപരമായി കൊങ്കു മേഖലയിലുള്ളത്. കേരളത്തിലെ പാലക്കാട്, കര്‍ണാടകയിലെ ചാമരാജനഗര്‍ എന്നീ ജില്ലകളുടെ ചില ഭാഗങ്ങളും പഴയ കൊങ്കു മേഖലയില്‍ ഉള്‍പ്പെടുന്നതാണ്.
തമിഴ്നാട് വിഭജിക്കാന്‍ ഒരു വിധത്തിലും സമ്മതിക്കില്ലെന്ന നിലപാടാണ് ഭരണകക്ഷിയായ ഡി.എം.കെയും സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാനത്തെ ജനങ്ങളെ വിഭജിക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന് കുറ്റപ്പെടുത്തി. ആരെയും തമിഴ്നാട് വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് കനിമൊഴി എം.പി പറഞ്ഞു. ബി.ജെ.പി മാത്രമാണ് വിഭജനത്തെ പരസ്യമായി പിന്തുണയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."