HOME
DETAILS

'സനാതന ധര്‍മം ഡെങ്കിപ്പനിയും മലേറിയയും പോലെ, എതിര്‍ത്തിട്ട് കാര്യമില്ല ഉന്മൂലനം ചെയ്യണം' ഉദയനിധി സ്റ്റാലിന്‍

  
backup
September 03 2023 | 03:09 AM

sanatana-dharma-like-dengue-malaria-mk-stalins-son-triggers-huge-row

'സനാതന ധര്‍മം ഡെങ്കിപ്പനിയും മലേറിയയും പോലെ, എതിര്‍ത്തിട്ട് കാര്യമില്ല ഉന്മൂലനം ചെയ്യണം' ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതനധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്ന് തുറന്നടിച്ച് തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് അതിനെ എതിര്‍ത്താല്‍ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. അതില്‍പെട്ടതാണ് സനാതനധര്‍മം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ലെന്നും അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്'-അദ്ദേഹം പറഞ്ഞു. സനാതധധര്‍മ്മമെന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഉദയനിധിക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നത്. രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ കട തുറന്നു. എന്നാല്‍ അവരുടെ സഖ്യകക്ഷിയായ ഡി.എം.കെ നേതാവ് സനാധര്‍മക്കെതിരെ മോശമായി സംസാരിച്ചിരിക്കുന്നു. കോണ്‍ഗ്രസ് ഇതിനെ പിന്തുണക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി.സനാതനധര്‍മ്മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതിലൂടെ ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഇല്ലാതാക്കണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു.

മാളവ്യയുടെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തി. സനാതനധര്‍മ്മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ല. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധര്‍മ്മം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇതിന്റെ പേരില്‍ നിയമനടപടി നേരിടാനും മടിയില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago