നിരപരാധിത്വം തെളിയിക്കാനാകാതെ യുവാവ് ഷാര്‍ജയില്‍ തടവില്‍: മോചനത്തിന് സഹായം തേടി കുടുംബം
കോഴിക്കോട്: നിരപരാധിത്വം തെളിയിക്കാനാകാതെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഷാര്‍ജ ജയിലില്‍ തടവില്‍ കഴിയുന്ന യുവാവിന്റെ മോചനത്തിന് പൊതുസമൂഹത്തിന്റെ സയാഹം തേടി കുടുംബം. കൊടുവള്ളി കാരക്കാട് പരേതനായ മുത്തക്കോയ തങ്ങളുടെ മകന്‍ സയ്യിദ് ഫസലുര്‍റഹ്മാന്‍ ആണ് നിരപരാധിയായിട്ടും നാലുവര്‍ഷത്തോളമായി ഷാര്‍ജ ജയിലില്‍ കഴിയുന്നത്.
ഫസലുര്‍റഹ്മാന്‍ നാട്ടിലായിരിക്കുമ്പോള്‍ ഷാര്‍ജയില്‍ നടന്ന കൊലപാതകത്തിന്റെ പേരിലാണ് ശിക്ഷ അനുഭവിക്കുന്നത്. 2007 ഫെബ്രുവരി 27ന് നെതര്‍ലന്‍ഡ് സ്വദേശിയായ ഫാദി മുഹമ്മദ് അല്‍ ബെയ്‌റൂത്തി കൊല്ലപെട്ട കേസിലാണ് 2017ല്‍ ഫസലുര്‍റഹ്മാന്‍ ഷാര്‍ജയില്‍ അറസ്റ്റിലായത്. എന്നാല്‍ സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുന്‍പു തന്നെ ഫസലുറഹ്മാന്‍ നാട്ടിലെത്തിയിരുന്നു.
കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ഫസലുറഹ്മാന്‍ നാട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു എന്നതിന് രേഖാപരമായ തെളിവുകള്‍ ഉണ്ട്. കോഴിക്കോട് റൂറല്‍ എസ് പിയും ഇതു സ്ഥിരീകരിച്ച് നോര്‍ക്ക് റൂട്ട്‌സ് വഴി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ യഥാസമയം ഹാജറാക്കാന്‍ കഴിയാത്തതിനാല്‍ നിരപാരാധിത്വം തെഴിയിക്കാനിയിട്ടില്ല.
നെതര്‍ലന്‍ഡ് സ്വദേശി കൊല്ലപ്പെട്ട ശുചിമുറിയില്‍ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് വിനയായത്. കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ ഫസലുറഹ്മാന്‍ ശുചീകരണ ജോലിക്ക് പോവാറുണ്ടായിരുന്നുവെന്നും അങ്ങിനെയാവാം വിരലടയാളം പതിഞ്ഞതെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം. അഞ്ചു വര്‍ഷം തടവും രണ്ടു ലക്ഷം യു.എ.ഇ ദിര്‍ഹം പിഴയുമായിരുന്നു ശിക്ഷ.
ഇതില്‍ തടവു ശിക്ഷാ കാലാവധി അവസാനിക്കാറായി. എന്നാല്‍ 40 ലക്ഷത്തോളം രൂപ അടച്ചാലെ ഫസലുറഹ്മാന്റെ മോചനം സാധ്യമാവുകയുള്ളു. ഇത്രയും ഭീമമായ തുക സ്വരൂപിക്കാനുള്ള സാമ്പത്തിക ശേഷിയും ഇന്ന് ഇദ്ദേഹത്തിന്റെ കുടുംബത്തിനില്ല. ഇതോടെ ഫസലുറഹ്മാന്റെ മോചനത്തിന് സുമസ്സുകളുടെ സാഹായം തോടുകയാണ് കുടുംബം. യുവാവിന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി മണ്ഡലം എം.എല്‍.എ എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഭാര്യയും ഒരു പെണ്‍കിട്ടിയടക്കം മൂന്ന് മക്കളുമുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് ഫസലുറഹ്മാന്റെ മോചനത്തിന് നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."