HOME
DETAILS

ദുരന്ത പ്രതികരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി; സെക്രട്ടേറിയറ്റിലും എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍

  
backup
July 13 2021 | 21:07 PM

654364684-2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കാലവര്‍ഷം സജീവമാകുകയും മുന്‍വര്‍ഷങ്ങളിലുണ്ടായ പ്രളയം ആവര്‍ത്തിക്കുമോ എന്ന ആശങ്ക ഏറിവരികയും ചെയ്യുന്നതിനിടെ സംസ്ഥാനത്തെ ദുരന്ത പ്രതികരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. സെക്രട്ടേറിയറ്റിലും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനിച്ചു.


നിലവില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് അനുബന്ധമായാണ് സെക്രട്ടേറിയറ്റിലും സെന്റര്‍ പ്രവര്‍ത്തിക്കുക.


ഇതിനുള്ള ടെക്‌നിക്കല്‍ ആന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിക്കു രൂപംനല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി വെള്ളിയാഴ്ച ആദ്യയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്കു രൂപം നല്‍കും.
അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ വേഗത്തിലാക്കുക കൂടി ലക്ഷ്യമിട്ടാണ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സെക്രട്ടേറിയറ്റിലും സജ്ജമാക്കുന്നത്. 2018ലെ മഹാപ്രളയ സമയത്ത് മുന്നറിയിപ്പുകള്‍ ഫലപ്രദമായി കൈമാറുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പിഴവുകളുണ്ടായെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.


തുടര്‍ന്നാണ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തേക്കു മാറ്റിയത്.
പേമാരി, പ്രളയം, ചുഴലിക്കാറ്റ്, കടലാക്രമണം തുടങ്ങിയവയുണ്ടാകുന്ന ഘട്ടങ്ങളില്‍ ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനനുസൃതമായി ദുരന്തപ്രതികരണ സേനകളെ വിന്യസിക്കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സ്റ്റേറ്റ് സെന്റര്‍ കൃത്യമായ പങ്കു വഹിക്കുന്നുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ നിലവിലുള്ള സ്റ്റേറ്റ് സെന്ററിന് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം വന്നാല്‍ സെക്രട്ടേറിയറ്റിലെ സെന്റര്‍ അതിനു പകരമെന്ന നിലയിലും പ്രവര്‍ത്തിക്കും.


പ്രധാന സെന്ററിന് പ്രവര്‍ത്തിക്കാനാവാതെ വന്നാല്‍ പ്രയോജനപ്പെടുത്താന്‍ രണ്ടാമതൊരു സെന്റര്‍ സജ്ജമാക്കണമെന്ന് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓറഞ്ച് ബുക്കില്‍ നിര്‍ദേശിക്കുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  19 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago