2,700 പ്രവാസികൾക്ക് ദീർഘകാല വിസ അനുവദിച്ച് ഒമാൻ
2,700 പ്രവാസികൾക്ക് ദീർഘകാല വിസ അനുവദിച്ച് ഒമാൻ
മസ്‌കത്ത്: ദീർഘകാലം രാജ്യത്ത് തുടരാനുള്ള ലോങ്ങ് ടേം റസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ച് ഒമാൻ. 2,700ല്‍ പരം പ്രവാസികൾക്കാണ് ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചത്. ദീര്‍ഘകാല താമസാനുമതി ലഭിക്കാന്‍ 2021 ഒക്ടോബര്‍ മുതല്‍ മന്ത്രാലയം പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. ഇതുപ്രകാരമാണ് ഇതുവരെ 2,700ല്‍ പരം വിദേശികൾക്ക് ദീർഘകാല റസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചത്.
മെഡിക്കൽ രംഗത്ത് ഉള്ളവർ, വിദേശി നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ തുടങ്ങിയവർക്കാണ് ലോങ്ങ് ടേം റസിഡന്‍സി വിസ അനുവദിച്ചത്. ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യ മേഖലയില്‍ നിന്നുള്ള 183 പേരാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ബാക്കിയുള്ളവർ നിക്ഷേപകർ ഉൾപ്പെടെ വിവിധ മേഖലയിൽ നിന്ന് ഉള്ളവരാണ്.
ദീര്‍ഘകാല റസിഡന്‍സി വിസകൾ സ്വന്തമാക്കിയവരിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ഉള്ളതായാണ് വിവരം. അഞ്ച്, പത്ത് വര്‍ഷങ്ങളിലേക്കുള്ള വിസകളാണ് ലോങ്ങ് ടേം റസിഡന്‍സി വിസയായി ഒമാൻ നൽകുന്നത്. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെയും വ്യാപാരികളെയും ആകർഷിക്കുന്നതിനും രാജ്യത്തിന്റെ മെഡിക്കൽ രംഗത്ത് വിദഗ്ധരെ നിലനിർത്തുന്നതിന്റെയും ഭാഗമായാണ് ദീർഘകാല വിസകൾ ആരംഭിച്ചത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾക്കും രാജ്യത്തിന്റെ വളർച്ചക്കും കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."