എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേരളം
ന്യൂഡല്‍ഹി: കേരളത്തിലെ എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കില്ലെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു.
എന്നാല്‍ ബിരുദതലത്തില്‍ സ്വാശ്രയ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ തുടങ്ങാന്‍ യു.ജി.സി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അനുമതി നല്‍കും. ഇതു സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തതായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
എയ്ഡഡ് കോളജുകളില്‍ ബിരുദ, ബിരുദാന്തര തലങ്ങളില്‍ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കുന്നതിനെതിരായ ഹരജികള്‍ പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നയം അറിയിച്ചത്.
സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കുന്നതിനെതിരേ അണ്‍എയ്ഡഡ് കോളജ് മാനേജ്മെന്റ് അസോസിയേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന അധ്യാപകരാണ് ചില എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ പഠിപ്പിക്കുന്നതെന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് വാദിച്ചു. സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഹരജി പിന്‍വലിക്കുന്നതായി അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."