ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല; ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 15നകം പൂര്‍ത്തിയാക്കും: മന്ത്രി
തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാത്ത് വകുപ്പുമന്ത്രി. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല. സാങ്കേതികത്വം പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിക്കാന്‍ അനുവദിക്കില്ല.
പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓരോ റോഡിനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
19, 20 തീയതികളില്‍ മന്ത്രി നേരിട്ട് റോഡുകള്‍ വിലയിരുത്തും. ശബരിമല തീര്‍ത്ഥാടന കാലത്ത് തിരക്കുണ്ടാകുമെന്ന് എരുമേലിയിലെ ശബരിമല സത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്യാം.
19 ന് എരുമേലിയിലും ശബരിമലയിലും റസ്റ്റ് ഹൗസുകള്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 19 ന് മുമ്പ് എല്ലാ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."